രാജപുരം: സേവാഭാരതി കള്ളാർ യൂണിറ്റിൻ്റേയും വിവേകാനന്ദാ ഗ്രാമ സേവാ സമിതിയുടേയും പയ്യന്നൂർ ഐഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറിൽ അധികം ആളുകൾ പങ്കെടുത്തു. വംശീയ പാരമ്പര്യ വൈദ്യൻ ദാമോധര വൈദ്യൻ ഉത്ഘാടനം ചെയ്തു. സേവാഭാരതി കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് തമ്പാൻ മഞ്ഞങ്ങാനം അദ്ധ്യക്ഷത വഹിച്ചു ഗ്രാമസേവാ സമിതി രക്ഷധികരി സി.ബാലകൃഷ്ണൻ നായർ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ അടോട്ടുകയ എന്നിവർ സംസാരിച്ചു. സേവാഭാരതി ക ഉളാർ പഞ്ചായത്ത് സെക്രറി കെ.വി.രശ്മി സ്വാഗതവും വിവേകാനന്ദാ ഗ്രാമസേവാ സമിതി പ്രസിഡൻ്റ് ജി.അജയകുമാർ നന്ദിയും പറഞ്ഞു.