രാജപുരം: പനത്തടി പഞ്ചായത്ത് വെള്ളക്കല്ല്, തച്ചർകടവ്, ഭാഗങ്ങളിൽ മിന്നൽ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു. എൻ.രാജൻ നെടുവത്ത്, രമണി നടുവത്ത്, ലീലാമ്മ വെള്ളക്കല്ല്, റെജി, , സുകുമാരൻ കണ്ടത്തിൽ വീട്, രാജേഷ് കണിയാം തറ, ആലീസ് മണിമല കരോട്ട് എന്നിവരുടെ വീടുകൾക്കും, വാട്ടർ ടാങ്ക്, കാർഷികവിളകൾ എന്നിവയ്ക്കും നാശങ്ങൾ ഉണ്ടായിട്ടുണ്ട്. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വാർഡംഗം കെ.കെ.വേണുഗോപാൽ, വില്ലേജ് ഓഫിസർ എം.റൈനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.