- രാജപുരം: ഹോളി ഫാമിലി എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ നാടന്‍ ഭക്ഷണ മേള നടത്തി. കുഞ്ഞുണ്ണി മാഷിന്റെ താളും തകരയും എന്ന ലേഖനത്തില്‍ നിന്നും പരിചയപ്പെട്ട പോഷക സമ്പുഷ്ടമായ നാടന്‍ ഭക്ഷണവിഭവങ്ങള്‍ ഭക്ഷണ മേളയ്ക്ക് മാറ്റുകൂട്ടി. നാടന്‍ ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പ് മത്സരം കുട്ടികള്‍ക്ക് നവ്യാനുഭവമായി. ഭക്ഷണ മേളയുടെ ഉദ്ഘാടന കര്‍മ്മം ഹെഡ്മാസ്റ്റര്‍ ശ്രീ.ഒ.സി.ജെയിംസ് നിര്‍വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.ഒ.എബ്രാഹം, എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീമതി. സ്റ്റെഫി.പി. ജേക്കബ്, സിസ്റ്റര്‍ ജെയ് മേരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഫാസ്റ്റ്ഫുഡ് ഉപേഷിക്കാനും കേരളീയരുടെ നാടന്‍ ഭക്ഷണവിഭവങ്ങള കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും കേരളപ്പിറവി ദിനത്തില്‍ കുട്ടികള്‍ തീരുമാനമെടുത്തു.