മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കേരള പിറവി ദിനത്തില്‍ കുട്ടികളും അധ്യാപകരും കേരളീയ വേഷത്തില്‍ വരുകയും 14 ജില്ലകളെക്കുറിച്ച് ചെറു വിവരണങ്ങള്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് ഓരോ ക്ലാസിലെ കുട്ടികള്‍ ഓരോ ജില്ലയായി മാറി നവകേരളം സൃഷ്ടിക്കൂകയും ചെയ്തു. കൂടാതെ എല്ലാം കുട്ടികളും അവരുടെ ഭാവനയ്ക്ക് അനുസൃതമായി നവകേരള നിര്‍മ്മിതിയില്‍ അവരുടെ സ്വപ്നങ്ങളുടെ സൃഷ്ടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ, ഫാ ബൈജു എടാട്ട് പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു, ഹെഡ്മാസ്റ്റര്‍ സജി എം എ ,രാജു തോമസ് വിജയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.