രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാർ പെരുതടി അങ്കണവാടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും എത്തിയവരാണ് ഇന്നലെ മൂന്ന് മണിയോടെ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കുഴിയിലേക്ക് മറിഞ്ഞത്. ആർക്കും പരുക്കില്ല. റോഡിന് താഴെ ഉണ്ടായിരുന്ന കമുകിൽ തട്ടി കാർ നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ഇവിടെ വളവ് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് മറിഞ്ഞ് വീണ നിലയിലാണ്.