പാണത്തൂർ മൈലാട്ടിയിൽ വൻമരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു

രാജപുരം: ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പാണത്തൂർ മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണൻ്റെ വീട്ടിന് മുകളിലാണ് പുളിമരം കടപുഴകി വീണത്. ആർക്കും പരിക്കേറ്റില്ല. കുറ്റിക്കോൽ അഗ്‌നി സുരക്ഷാ നിലയത്തിലെ ഗ്രേഡ് ഓഫീസർ കെ.രാമചന്ദ്രൻ്റെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി. ഫയർ ഓഫീസർമാരായ ബിനീഷ് ഡേവിഡ്, നീതുമോൻ ഡ്രൈവർ ഗംഗാധരൻ, ഹോം ഗാർഡ് ടി.ബാലകൃഷ്ണൻ, മുൻ പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ പി.തമ്പാൻ, എം.കെ.സുരേഷ്, പാണത്തൂരിലെ ചുമട്ട് തൊഴിലാളികൾ  നാട്ടുകാരായ പി.എൻ.സന്തോഷ്, കെ.ഡി.സുരാജ് , ഇ എൻ .അനീഷ്, എം.ആർ.മാധവൻ, ഹരിദാസ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply