രാജപുരം : പനത്തടി ഫൊറോനയിൽപ്പെട്ട 10 ഇടവകകളിൽ നിന്നുള്ള വാർഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറൽ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറൽ സെബാസ്റ്റ്യൻ പാലാക്കുഴി അതിരൂപത പ്രൊക്യുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവർ ക്ലാസെടുത്തു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് മാർ. ജോസഫ് പാംപ്ലാനി മോഡറേറ്ററായി. സെൻ്റ് ജോസഫ് ഫൊറോന ചർച്ച് അസി. വികാരി ഫാ. അഗസ്റ്റിൻ അറയ്ക്കൽ സ്വാഗതവും ഫൊറോന പ്രസിഡണ്ട് ജോണി തോലമ്പുഴ നന്ദിയും പറഞ്ഞു സംഗമത്തിൽ 650 പേർ പങ്കെടുത്തു.