രാജപുരം : കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ അമൃതം കർക്കിടകം കഞ്ഞി ഫെസ്റ്റും ഇലക്കറി ഫെസ്റ്റും നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗീത ഭരണ സമിതി, അംഗങ്ങളായ മിനി ഫിലിപ്പ്, വി.സബിത, സണ്ണി അബ്രഹാം, ലീല ഗംഗാധരൻ, ബി.അജിത്ത് കുമാർ, വനജ ഐത്തു, സി ഡി എസ് മെമ്പർ സെക്രട്ടറി കെ.രവീന്ദ്രൻ, സി ഡി എസ്, എ ഡി എസ്സ്, അയൽക്കൂട്ടാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു 14 വാർഡുകളിൽ നിന്നുമായി നാൽപതിലധികം ഇലക്കറികളുടെ പ്രദർശനം നടത്തി. 3 തരത്തിലുള്ള കർക്കിടക കഞ്ഞിയും, വിവിധ തരത്തിലുള്ള ഇലകൾ, തണ്ടുകൾ, പൂവുകൾ വേരുകൾ എന്നിവ കൊണ്ടുള്ള വിഭവങ്ങൾ കൊണ്ട് ഫെസ്റ്റ് ശ്രദ്ധേയമായി.