രാജപുരം. : അകാലത്തിൽ. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായർസെക്കന്ററി സ്കൂൾ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയിൽ ഡെയ്സി മാത്യു ടീച്ചറിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി ഡെയ്സിമാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർസ്കൂൾ പ്രസംഗ മത്സരം സംഘടിപ്പിച്ചു . കേരളത്തിലെ വിവിധ ജ്ജില്ലകളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്നും 26 മത്സരാർത്തികൾ പങ്കെടുത്തു. മത്സരത്തിൽ ഐറിൻ അന്ന വർഗീസ് , സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ചെറുപനത്തടി ഒന്നാം സ്ഥാനവും , ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ ശിവാനി പി.നായർ രണ്ടാം സ്ഥാനവും, പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ അഞ്ജിത ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
സമാപന സമ്മേളനം കണ്ണൂർ ആർ ഡി ഡി ആർ. രാജേഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് അരീച്ചിറയുടെ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് സ്വാഗതം പറഞ്ഞു. പ്രകാശ് കനകമൊട്ട , കെ. എ.പ്രഭാകരൻ, ഹെഡ്മാസ്റ്റർ സജിമാത്യു, സ്റ്റാഫ് സെക്രട്ടറി എ.എം.സാലു എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപന ജീവിതത്തിൽ. ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ കോമേഴ്‌സ് അധ്യാപിക കെ.സി.റ്റിജിയെ ആദര
രിച്ചു. ഡെയ്സി മാത്യു ടീച്ചറിന്റെ ഓർമകൾ നിലനിർത്താൻ ഭർത്താവ് ടി.ജെ.പ്രകാശ് കാനകമൊട്ട സ്‌കൂളിലേക്കായി ഒരുവർഷത്തേക്ക് മലയാളമനോരമ പത്രം സൗജന്യമായി നൽകാൻ തീരുമാനിക്കുകയും ആദ്യ പ്രതി സ്കൂൾ മാനേജർക്ക് നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു.