കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിൽ നാഷണല്‍പങ്കാളിത്ത ഗ്രാമം പദ്ധതി ആരംഭിച്ചു

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ‘പങ്കാളിത്ത ഗ്രാമമായി’ കളളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഒരളയെ തിരഞ്ഞെടുത്തു. പഞ്ചായത്ത് മെമ്പര്‍ എം.കൃഷ്ണകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണം,
ആരോഗ്യ ക്യാമ്പ്, ഊര്‍ജ്ജ സംരക്ഷണം, ഡിജിറ്റല്‍ ലിറ്ററസി തുടങ്ങിയ പദ്ധതികള്‍ പങ്കാളിത്ത ഗ്രാമം പദ്ധതി വഴി നടപ്പിലാക്കും. പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, പ്രിന്‍സിപ്പാള്‍ ജോബിജോസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എല്‍.ശരണ്യ, പി.ആര്യ, പി.രമേശന്‍, വളണ്ടിയര്‍മാരായ അഭിരാമി ടി.ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply