ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇക്കോ ക്ലബ് വയൽ നടത്തം സംഘടിപ്പിച്ചു

രാജപുരം: ബളാം തോട് ജിഎച്ച്എസ് എസ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയൽ നടത്തം സംഘടിപ്പിച്ചു.
ചെറുപനത്തടിയിലെ പാണ്ട്യാല ക്കാവിനടുത്തുള്ള നെൽ വയലാണ് സന്ദർശിച്ചത്. അവിടെ തോടിന്റെ ഇരു  കരകളിലായി മണ്ണൊലിപ്പ് തടയാനായി ചകരി കയറു കൊണ്ട് നിർമ്മിച്ച കയർ ഭൂവസ്ത്രം സ്ഥാപിച്ചതും കണ്ടു. വാർഡ് മെമ്പർമാരായ എൻ.വിൻസെൻ്റ് , രാധാ സുകുമാരൻ, കർഷകരായ രാമചന്ദ്രൻ, സുകുമാരൻ, ഹരികുമാർ എന്നിവർ സംസാരിച്ചു. പ്രീതി ജി നായർ, പി.കൃഷ്ണജ, ഇക്കോ ക്ലബ്ബ് കോഓർഡിനേറ്റർ പി.പി.സഹദേവൻ . പഎന്നിവർ നേതൃത്വം നൽകി.