രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നാളെ വ്യാഴാഴ്ച ദേശീയ സെമിനാര്‍ നടക്കും.

രാജപുരം: ഫ്രാണ്ടിയേര്‍സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐ.പി.ആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വച്ച് ആഗസ്ത് 22ന് രാവിലെ നടക്കും. കോളേജിലെ മൈക്രോബയോളജി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂറ്റേഷണല്‍ ബയോളജി വിഭാഗങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ശാസ്ത്രമാമാങ്കത്തിന് മുഖ്യാതിഥിയായി എത്തുന്നത് കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും, കേരള ബയോടെക്‌നോളജി കമ്മീഷന്റെ അഡ്വയ്സറും കൂടിയായ പ്രൊഫ ഡോ ജി. എം. നായര്‍ ആണ്. മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശിയ പ്രസിഡന്റായ പ്രൊഫ ഡോ.എ.എം.ദേശ്മുഖ് അന്നേദിവസം സെമിനാര്‍ സന്ദേശം പങ്കുവയ്ക്കും വിദ്യാര്‍ഥികളില്‍ ശാസ്ത്ര നൈപുണികത വളര്‍ത്തുക എന്ന ലക്ഷ്യത്തോട ഐപി ആര്‍ ആന്‍ഡ് പാറ്റന്‍ഡ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് എന്ന വിഷയത്തില്‍ ഊന്നല്‍ നല്‍കികൊണ്ട് വിശിഷ്ടരായ ശാസ്ത്ര വിദഗ്ദര്‍ ഉള്‍പ്പടുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായുള്ള പാനല്‍ ചര്‍ച്ചയക്ക് നേതൃത്വം നല്‍കുന്നത്. ഡോ എജി പാണ്ടുരംഗന്‍, പ്രൊഫസര്‍ രാജേന്ദ്ര പിലാന്‍കട്ട, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജിത്ത് പരമേശ്വര പണിക്കര്‍, പ്രൊഫ ഡോ.ആർ .രാജേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജാസ്മിന്‍ എം.ഷാ, ബെന്നി ഡാനിയേല്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയ്ക്ക് ഏകോപനം നല്‍കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജു ജോസഫ്, മൈക്രോബയോളജി വിഭാഗം തലവന്‍ ഡോ. വിനോദ് എന്‍ വി. ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂറ്റേഷണല്‍ വിഭാഗം തലവന്‍ ഡോ.ഷിജു ജേകബ്, മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സിനോഷ് സ്‌കറിയാച്ചന്‍, ഡോ.ഷിനോ പി.ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply