രാജപുരം : കേരളത്തിലെ പത്ത് ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. അതിശക്തമായ വോട്ട് ബാങ്കിന്റെ പിൻബലമുള്ള വ്യാപാരി സമൂഹം രാഷ്ട്രീയ രംഗത്തെ സ്വാധീന ശക്തിയായി മാറാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിൻ്റെ മുന്നോടിയായി കേരളത്തിലെ 140 നിയോജക മണ്‌ഡലങ്ങളിലും കമ്മിറ്റി കൾ രൂപീകരിച്ചുകൊണ്ട് പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാസർഗോഡ്, തൃക്കരിപ്പൂർ, ഉദുമ, മഞ്ചേശ്വരം എന്നീ അഞ്ചു നിയോജകമണ്‌ഡലങ്ങളിലും കമ്മിറ്റി കൾക്ക് രൂപം കൊടുക്കും.
കാഞ്ഞങ്ങാട് നിയമസഭ നിയോജകമണ്ഡലം കൺവെൻഷനും കമ്മറ്റി രൂപീകരണവും സംസ്ഥാന വൈസ് പ്രസിഡണ്ടും, ജില്ലാ പ്രസിഡണ്ടു മായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സി.ഹംസ പാലക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും, ഒടയംചാൽ യൂണിറ്റ് പ്രസിഡണ്ടുമായ ഷിനോജ് ചാക്കോ, സെക്രട്ടറിമാരായ സി.കെ.ആസിഫ്, കെ.വി.ദാമോദരൻ, വി.കെ.ഉണ്ണികൃഷണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.അഷറഫ്, കെ.പി.വിജയൻ, തോമസ് ചെറിയാൻ, പി.എൻ.സുനിൽകുമാർ, പി.മഹേഷ്, പി.മുഹമ്മദ് ഹാഷിഫ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത‌് വിങ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.അബ്‌ദുൾ മുനീർ നന്ദി പറഞ്ഞു.
നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് സി.ഹംസ പാലക്കി, ജനറൽ സെക്രട്ടറി സി.കെ.ആസിഫ്, ട്രഷറർ വി.കെ.ഉണ്ണികൃഷണൻ, വൈസ് പ്രസിഡണ്ടുമാരായി കെ.പി.വിജയൻ, തോമസ് ചെറിയാൻ, കെ.അഷറഫ്, സെക്രട്ടറിമാരായി പി.മഹേഷ്, പി.മൂഹമ്മദ് ഹാഷിഫ്, പി.എൻ.സുനിൽകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.