രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നടന്നു വന്ന ദേശീയ സെമിനാർ സമാപിച്ചു.

രാജപുരം : ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ
ഫ്രാണ്ടിയേസ് ഇൻ ബയോളജിക്കൽ ആൻഡ് ഐ പി ആർ എന്ന വിഷയത്തെ മുൻനിർത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ രാജപുരം സെൻ്റ് പയസ് ടെൻത് കോളജിൽ സമാപിച്ചു. കോളേജിലെ മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ.സിനോഷ് സ്കറിയാച്ഛൻ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര അക്കാദമി പ്രസിഡൻ്റും കേരള ബയോടെക്നോളജി കമ്മീഷന്റെ അഡ്വൈസറുമായ പ്രൊഫ. ജി.എം’നായർ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മൈക്രോ ബയോളജി സൊസെറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ പ്രൊഫ. ഡോ.എ.എം.ദേശ്മുഖ് സെമിനാർ സന്ദേശം നൽകി. മൈക്രോ ബയോളജി വിഭാഗം തലവൻ ഡോ. എൻ.വി.വിനോദ്, ലൈഫ് സയൻസ് ആൻഡ് കമ്പ്യൂറ്റേഷണൽ ബയോളജി വിഭാഗം തലവൻ ഡോ.ഷിജു ജേക്കബ് എന്നിവർ സംസാരിച്ചു. കേന്ദ്ര സർവകലാശാല പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ എം.ഷാ നന്ദി പറഞ്ഞു. വ്യത്യസ്തമായ ശാസ്ത്ര വിഷയങ്ങളിൽ ഡോ. എ.ജിപാണ്ടുരംഗൻ, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ.ശ്രീജിത്ത്‌ പി പണിക്കർ, ഡോ.ജാസ്മിൻ എം ഷാ എന്നിവർ പ്രബന്ധ അവതരണം നടത്തി. വിദ്യാർഥികളുമായുള്ള ശാസ്ത്രീയ ഇടപെടൽ വർധിപ്പിക്കാൻ മിൻഹാന ഇന്ഗ്രെഡിയന്റ്സ് ഡയറക്ടർ, പ്രൊഫ.ആർ.രാജേഷ് സയന്റിഫിക് സെക്‌ഷൻ നടത്തി. വിദ്യാർഥികളിൽ ശാസ്ത്ര നൈപുണികത വളർത്തുക എന്നതായിരുന്നു സെമിനാറിന്റെ ഉത്തമ ലക്ഷ്യം.

Leave a Reply