
രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ്റെ നവംബർർ 25 26 തീയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഒഡിറ്റോറിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ചുള്ളിക്കരയിൽ ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.വി.മണി അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ജോസ് പുതുശ്ശേരികലായിൽ , കൃഷ്ണൻ കൊട്ടോടി, സി.വിദ്യാധരൻ, കെ.വേണുഗോപാലൻ, അബ്ദുള്ള കാസർകോട് എന്നിവർ സംസാരിച്ചു