
പൂടങ്കല്ല് ടൗണിൽ താൽക്കാലിക ബസ് വേ നിർമ്മിക്കണം:അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം’
രാജപുരം: റോഡ് വികസനത്തിന്റെ ഭാഗമായി പൂടങ്കല്ല് ടൗണിൽ നിന്ന് വെയ്റ്റിംഗ് ഷെൽട്ടറുകൾ പൊളിച്ചു നീക്കിയെങ്കിലും താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ അടക്കം പൊരി വെയിലെത്ത് നിൽക്കേണ്ട അവസ്ഥയാണെന്നും ടൗണിൽ ഉടനെ താൽക്കാലിക ബസ് വേ നിർമ്മിക്കണമെന്നും
അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
.ജനറൽ ബോഡി യോഗത്തിന് ശേഷം സംഘാഗങ്ങളുടെ കുടുംബങ്ങൾക്കായി ഫാമിലി ബിരിയാണി ബക്കറ്റ് നൽകി.
കെ.ആർ.റെജി ഈശ്വരപ്രാർത്ഥന നടത്തി. പ്രസിഡന്റ് കെ.കുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ബി.രത്നാകരൻ നമ്പ്യാർ, എ.കെ മാധവൻ, സി.കൃഷ്ണൻ, എന്നിവർ സംസാരിച്ചു. വി.കെ.നാരായണൻ നന്ദി പറഞ്ഞു. സി.ജിഷാദ് അനുശോചനവും, എ.കെ.രമേശ് പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി എ.കെ.മാധവൻ പ്രസിഡന്റ്, സുനിൽ ജോയ് വൈസ് പ്രസിഡന്റ്, പദ്മനാഭൻ സെക്രട്ടറി, എ. കെ.രമേശ് , ജോയിന്റ് സെക്രട്ടറി രാജഗോപാലൻ ട്രെഷറർ, കമ്മിറ്റി അംഗങ്ങളായി കെ.വി.ബാലകൃഷ്ണൻ, കെ.കുമാരൻ, ശ്രീകാന്ത്, എ.ശംസുദ്ധീൻ,
വി.കെ. നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു