കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി.

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി. പയനിക്കര ജോയ്സ് ഹോം സ്റ്റേയിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡൻ്റ് കഅഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എൻ.മധുവിന്റെ അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രിയിലെ ജനസേവനത്തിന് സെക്യൂരിറ്റി ഓഫീസർ കെ.നാരായണനെ ആദരിച്ചു. എസ്എസ്എൽസി പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെയും യോഗത്തിൽ ആദരിച്ചു. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, സംസ്ഥാന കൗൺസിൽ അംഗം കെ.അഷറഫ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ.സുനിൽകുമാർ, മുൻ യൂണിറ്റ് പ്രസിഡണ്ട് സി.ടി.ലോക്കോസ്, വനിതാ വിംഗ് യൂണിറ്റ് പ്രസിഡൻ്റ് രാജി സുനിൽ, യൂത്ത് വിങ് പ്രസിഡൻ്റ് അജിത് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം.സൈമൺ സ്വാഗതവും ട്രഷറർ കെ.സുധാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും നടന്നു

Leave a Reply