വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലനാട് വികസന സമിതി  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാംതോട് വച്ച്  നടത്തുന്ന ഉപവാസ സമരത്തിനും , ചക്ര സ്തംഭന സമരത്തിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
  കെവിവിഇഎസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാൽ വ്യാപാര ഭവനിൽ ചേർന്ന ചുള്ളിക്കര മേഖല ഭാരവാഹികളുടെ യോഗം നിയോജകമണ്ഡലം പ്രസിഡണ്ട് ഹംസ പാലക്കി ഉദ്ഘാടനം ചെയ്തു.  വൈസ്  പ്രസിഡണ്ട് കെ.അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ കുഞ്ഞികൃഷ്ണൻ ബളാംതോട് , ബാലൻ കൊട്ടോടി, സജി എയ്ഞ്ചൽ, സെബാൻ കാരക്കുന്നേൽ, ജസ്റ്റിൻ തങ്കച്ചൻ കോളിച്ചാൽ   കെ.എസ്.മാത്യു പനത്തടി, ഡോൺ ജോസഫ് പാണത്തൂർ, ലിജോ. ടി.ജോർജ് ഒടയംചാൽ  എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ പി.എൻ.സ്വാഗതവും കോളിച്ചാൽ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് നന്ദിയും പറഞ്ഞു.

Leave a Reply