ഒടയൻചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) അന്തരിച്ചു.

രാജപുരം: ഒടയൻചാലിലെ ആദ്യ കാല ലോട്ടറി ഏജന്റ് ജോസഫ് കൈതമറ്റം (69) അന്തരിച്ചു. സംസ്കാരം നാളെ (28.09.24) ഉച്ചക്ക് 12 മണിക്ക് അട്ടേങ്ങാനം വെള്ള മുണ്ടയിലെ ഭാര്യയുടെ തറവാട്ടു വളപ്പിൽ. ഒടയൻചാൽ ടൗണിലെ ഹരിത – കാവേരി ലോട്ടറി സ്റ്റാൾ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങലിലും പൊതുരംഗത്തും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. സ്വന്തം ചിലവിൽ ഒന്നര ലക്ഷം രൂപ മുടക്കി ഒടയൻ ചാൽ ടൗണിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമോദനവും അമ്പലത്തറ ജനമൈത്രി പോലീസ് സ്റ്റേഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്. രണ്ടു തവണ കാസറഗോഡ് ലോക സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരച്ചിട്ടുണ്ട്. ഭാര്യ:പി.പി.വത്സല കുമാരി. മാതാപിതാക്കൾ: പരേതരായ തോമസ് കൈതമറ്റം, എലിസബത്ത്
സഹാദരങ്ങൾ: പരേതയായ ആലീസ് ( പൂനെ), ദേവസ്യ (പൂനെ), ജോളി (താമരശ്ശേരി) , സണ്ണി (പൂനെ)

Leave a Reply