
രാജപുരം: മുൻ ഡിസിസി പ്രസിഡണ്ടും, മുൻ ഉദുമ എംഎൽഎയും ആയിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്റെ ദേഹവിയോഗത്തിൽ സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെനാരായണൻ, എ.കെ.രാജേന്ദ്രൻസിപിഎം ലോക്കൽ സെക്രട്ടറി, എ .കെ .മാധവൻ ബിജെപി,
എൻ.മധു വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡണ്ട്, എം.എ.മജീദ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മെമ്പർ, പി.കെ.കൃഷ്ണൻ ആധാരം എഴുത്ത് പ്രതിനിധി, എം.യു.തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ
പി ഗീത , പി ആലി, ബി.അബ്ദുള്ള, കെ.ഗോപി, കുഞ്ഞമ്പു കള്ളാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.