രാജപുരം : കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് ട് ആൽബർട്ട് ആന്റണിയെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ മർച്ചന്റ് നേവി ഓഫീസർമാരുടെ സംഘടനയായ മർച്ചൻ്റ് നേവി ഓഫീസേഴ്സ് ആൻ്റ് എൻജിനിയേഴ്സ് അസോസിയേഷൻ കൂട്ടായ്മ ആവശ്യപ്പെട്ടു. സംഘടനയുടെ ഭാരവാഹികൾ ആൽബർട്ട് ആൻ്റണിയുടെ വീട്ടിലെത്തി. സംഘടന ഭാരവാഹികളായ ആനന്ദ് പാക്കം, ദാമോദരൻ നിട്ടൂർ , ഷൈജു ചിത്രൻ , അജേഷ് ഞെക്ലി, സന്തോഷ് പാക്കം, നിതിൻ നീലേശ്വരം എന്നിവരാണ് വീട്ടിൽ എത്തിയത്. ആൽബർട്ടിനെ കണ്ടെത്തുന്നതിനുള്ള എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. കപ്പൽ ഉടമകളായ സിനർജി മാനേജ്മെന്റെ സീനിയർ ഓഫീസർമാരുമായി ടെലിഫോണിൽ ചർച്ച നടത്തുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഒക്ടോബർ