രാജപുരം : പാണത്തൂർ, ചിറങ്കടവ് റബർ ഉൽപാദക സംഘങ്ങളുടെ നേതൃത്വത്തിൽ ഏകദിന കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു . നാഷനൽ റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി പ്രൊഡക്ഷൻ കമ്മിഷണർ കെ.ജെ.ജോസ് ഉദ്ഘാടനം ചെയ്തു. പാണത്തൂർ ആർപിഎസ് പ്രസിഡൻ്റ് അജി ജോസഫ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റബർ ബോർ ഡ് ഡപ്യൂട്ടി റബർ പ്രൊഡക്‌ഷൻ കമ്മിഷണർ കെ.മോഹനൻ, ഡവലപ്മെന്റ് ഓഫിസർ വി.അനിൽകുമാർ, ചിറങ്കടവ് ആർപിഎസ് പ്രസിഡൻ്റ് ഡൊമിനിക്, പാണത്തൂർ ആർപിഎസ് വൈസ് പ്രസിഡന്റ് എ.കെ.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. കാസർകോട് സിപിസിആർഐയിലെ പരിശീലകൻ പാണ്ഡുരംഗൻ കൂൺ കൃഷിയിൽ പരിശീലനം നൽകി.