മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനം : പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

രാജപുരം: മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പുനായർ അഞ്ഞനമുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. എം.കെ.മാധവൻ നായർ, പി.എ.ആലി , എം .എം .സൈമൺ, സജി മണ്ണൂർ, ബി.അബ്ദുള്ള, വി.കെ.ബാലകൃഷണൻ , വിനോദ് ഇടക്കടവ് , ഗംഗാധരൻ ആടകം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply