രാജപുരം: അയറോട്ടെ കൃഷ്ണപ്രസാദ് ചികിത്സ സഹായത്തിലേക്ക്
ചുള്ളിക്കര ഓണാഘോഷ സംഘാടകസമിതി. 10000 രൂപ നൽകി തുക കൃഷ്ണപ്രസാദ് ചികിത്സ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. ആഘോഷവേളയിലെ ചിലവുകളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നുമാണ് സഹായം നൽകിയത്. കൺവീനർ ജിനീഷ് പ്ലാച്ചേരിപ്പുറത്ത്,
സെക്രട്ടറി കെ.വി.ഷാബു ,
ജോ.സെക്രട്ടറി കെ.മോഹനൻ,
ട്രഷറർ പി. പ്രസാദ് എന്നിവർ ചേർന്നു തുക കൈമാറി.