രാജപുരം : വഖഫ് ബോർഡ് വിഷയത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ കോളിച്ചാൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പനത്തടി ഫൊറോന വികാരി റവ.ഡോ. ജോസഫ് വാരണത്ത് , അസി. വികാരി ഫാ. അഗസ്റ്റിൻ അറയ്ക്കൽ , ഇടവക കോ – ഓർഡിനേറ്റർ വി.സി ദേവസ്യ വടാന, കൈക്കാരന്മാരായജോർജ് പല്ലാട്ട് , സിബി നാലുതുണ്ടത്തിൽ, സണ്ണി ഇലവുങ്കൽ , കുഞ്ഞുമോൻ അമ്പലത്തൊട്ടിയിൽ, മദർ സുപ്പീരിയർ സിസ്റ്റർ റിൻസി എസ്എബിഎസ്, എകെസിസി , കെസിവൈഎം, മാതൃവേദി, മിഷൻ ലീഗ് , സെൻ്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഫാ.അഗസ്റ്റിൻ അറയ്ക്കൽ സന്ദേശം നൽകി.