ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങി.

,

രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിൻ്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങി. മാലക്കല്ല്, കള്ളാര്‍ എന്നിവിടങ്ങളിലായി 19 വേദികളിലാണ് രചന മത്സരങ്ങളും കലാമത്സരങ്ങളും നടത്തപ്പെട്ടത്. രാവിലെ ഒമ്പതരയ്ക്ക് വിവിധ വേദികളിലായി കലോത്സവം ആരംഭിച്ചു. കഥാകഥനം, പദ്യം ചൊല്ലല്‍, ചിത്രരചന പെന്‍സില്‍, ചിത്രരചന ജലഛായം, കഥാരചന, എണ്ണഛായം, കാര്‍ട്ടൂണ്‍ കൊളാഷ്, ഉപന്യാസം, കവിതാരചന ക്വിസ്, സമസ്യ പൂരണം, സിദ്ധരൂപോ ചാരണം പ്രശ്‌നോത്തരി, ക്യാപ്ഷന്‍ രചന, പോസ്റ്റര്‍ രചന, നിഘണ്ടു നിര്‍മ്മാണം, മുഷറ, തര്‍ജ്ജമ, പദകേളി, പദപയറ്റ്, കൈയെഴുത്ത്, പദനിര്‍മ്മാണം, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങളിലായി 1000 ത്തോളം കുട്ടികളുടെ ഒപ്പം അധ്യാപകരും രക്ഷിതാക്കളും കലോത്സവത്തില്‍ പങ്കെടുത്തു. പൊതുജന സഹകരണത്തോടെ കലോത്സവം ഗംഭീരമായി തുടക്കം കുറിച്ചു. 17 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇ. ചന്ദ്രശേഖരൻ എംഎൽഎ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

Leave a Reply