.
രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സായാഹ്നം വയോ ക്ലബ്ബ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹൌസ് ദുർഗ്ഗ്, കുടുംബശ്രീ സിഡിഎസ് മോഡൽ ജി ആർസി എന്നിവയുടെ നേതൃത്വത്തിൽ പാറപ്പള്ളിയിൽ വയോജന സംഗമം സംഘടിപ്പിച്ചു. ജില്ലാ അഡീഷണൽ ജഡ്ജ് പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. നിയമ കാസ്സ് അഡ്വ.സി. ഈപ്പൻ നൽകി. ലീഗൽ സർവ്വീസസ് സെക്രട്ടറി മോഹനൻ, കെ.രാമചന്ദ്രൻ മാസ്റ്റർ, കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി, സായാഹ്നം വയോ ക്ലബ്ബ് സെക്രട്ടറി പി.എം.രാമചന്ദ്രൻ, പ്രസിഡൻ്റ് പി.നാരായണൻ, എ ഡി എസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, എന്നിവർ സംസാരിച്ചു. നാട്ടുപയമ കലാകാരൻ സന്തോഷ് തായന്നൂർ, ഉമേഷ് മലയാക്കോൾ, ശാന്തി മലയാക്കോൾ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചുണ്ണംകുളം, പെരൂർ കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര, സിനിമാറ്റിക് ഡാൻസ് എന്നിവയും ഉണ്ടായിരുന്നു. സിഡി എസ് വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ സ്വാഗതവും ലീഗൽ വളണ്ടിയർ സുകുമാരൻ നന്ദിയും പറഞ്ഞു.