അമ്പലത്തറ സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ യാത്രയയപ്പ് നൽകി.

രാജപുരം : 32 വർഷത്തെ സേവനത്തിന് ശേഷം അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ സ്നേഹാദരവ് ഒരുക്കി. അമ്പലത്തറ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ബേക്കൽ എസ് ഡി പി ഒ വി.വി.മനോജ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷൻ പി എസ് എച്ച് ഒ ടി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പി എസ് എച്ച് ഒ ടി.കെ.മുകുന്തൻ , കെ.പി.ഒ.എ കാസർകോട് വൈസ് പ്രസിഡണ്ട് എം.വി.ദാസ്, കെ.പി.എ കാസർകോട് സെക്രട്ടറി എ.പി.സുരേഷ്, കെപിഎ പ്രസിഡണ്ട് രാജ് കുമാർ ബാവിക്കര , അമ്പലത്തറ എസ് ഐ കെ.ലതീഷ് എന്നിവർ പ്രസംഗിച്ചു. ‘തുടർന്ന് ബാബു തോമസ് മറുപടി പ്രസംഗം നടത്തി. ടി.വി.പ്രമോദ് സ്വാഗതവും, അമ്പലത്തറ സ്റ്റേഷൻ എസ് ഡബ്യു എം.മോഹനൻ നന്ദിയും പറഞ്ഞു

Leave a Reply