
രാജപുരം: മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 2025 മാർച്ച് 26 മുതൽ എപ്രൽ 10 വരെ നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശവും ധ്വജപ്രതിഷ്ഠാ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ധ്വജത്തിന്റ ശിലാന്യാസവും ധ്വജം സ്ഥാപനവും നടന്നു. തന്ത്രി തരണനല്ലൂർ തെക്കി നേടത്ത് പത്മനാഭൻ ഉണ്ണ നമ്പൂതിരിപ്പാടിന്റ മുഖ്യ കാർമികത്ത്വത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ചടങ്ങുകൾ നടത്തപ്പെട്ടു. ആഘോഷകമ്മിറ്റി ചെയർമാൻ ആർ.മോഹനകുമാർ ക്ഷേത്രം പ്രസിഡണ്ട് അഡ്വ. എം. നാരായണൻ നായർ ആഘോഷ കമ്മിറ്റി ഭാരവാഹികൾ ക്ഷേത്ര ഭാരവാഹികൾ വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിൽ നിന്നും വന്ന ഭാരവാഹികൾ നേതൃത്ത്വം നൽകി കിഴക്കൻ മേഘലകളിൽ ഉള്ള ക്ഷേത്രങ്ങളിൽ ധ്വജപ്രതിഷ്ഠ നടക്കുന്ന ക്ഷേത്രമായതിനാൽ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സാക്ഷ്യ വഹിക്കാൻ എത്തി. പാണത്തൂർ മുതൽ ഒടയംചാൽ കണ്ടംകുഴി വരെയുള്ള ക്ഷേത്ര ഭാരവാഹികളും ചടങ്ങിലേക്ക് എത്തി.