
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ 77-ാമത്
വാർഷികാഘോഷം നടത്തി. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി റിപ്പോർട്ടവതരിപ്പിച്ചു. വാർഡ് മെംബർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് എ.സി.സജി, എംപിടിഎ പ്രസിഡന്റ് ഷൈനി ടോമി, സ്റ്റാഫ് സെക്രട്ടറി ബിജു പി.ജോസഫ്, സ്കൂൾ ലീഡർ അൽന സോണീഷ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ജോയ്സ് ജോൺ നന്ദി പറഞ്ഞു. തുടർന്ന് കലാസന്ധ്യ അരങ്ങേറി.