
രാജപുരം: മെയ് 8, 9, 10 തിയ്യതികളിൽ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടൻ തറവാട് പുന: പ്രതിഷ്ഠയുടെയും തെയ്യംകെട്ട്മഹോത്സവത്തിൻ്റെയും നോട്ടീസ് പ്രകാശനവും ,സാമ്പത്തികസമാഹരണത്തിൻ്റെ ഉദ്ഘാടനവും ദേവസ്ഥാന സന്നിധിയിൽ നടന്ന ചടങ്ങിൽ അഞ്ഞനമുക്കൂട് എം കുഞ്ഞമ്പു നായർ ആഘോഷ കമ്മിറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡൻ്റുമായ ടി കെ നാരായണന് നൽകി നിർവ്വഹിച്ചു.
പഞ്ചായത്തംഗം വി.സബിത, ആഘേഷ കമ്മിറ്റി ജനറൽ കൺവീനർ ദമോദരൻ പന്നിത്തോളം, ട്രഷറർ ഇ.ബാലകൃഷ്ണൻ അടുക്കം, ഫിനാസ് കമ്മിറ്റി ചെയർമാൻ ഇ.കുഞ്ഞമ്പു മാസ്റ്റർ, എച്ച്. കാരി, കല്ലളൻ, തറവാട്ടംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.