ഡോക്ടർ യു.ബാലകൃഷ്ണനെ ആദരിച്ചു.

രാജപുരം:സാമൂഹ്യ മൂലധനവും വികസനവും – കേരളത്തിലെ തെരഞ്ഞെടുത്ത ഗോത്ര വിഭാഗങ്ങളെ കുറിച്ചു ഒരു പഠനം  എന്ന വിഷയത്തിൽ  കണ്ണൂർ സർവ്വകലാ ശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ ഡോക്ടർ യുബാലകൃഷ്ണനെ തുടി സാംസ്‌കാരിക വേദി ആദരിച്ചു.
കേരള സംസ്ഥാന ഏഴാം ധനകാര്യ കമ്മീഷൻ ഉപദേശകൻ ഡോക്ടർ കെ.കെ.ഹരിക്കുറുപ്പ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പൊതു മരാമത്തു വകുപ്പ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജെ.കൃഷ്ണൻ ഉത്ഘാടനം ചെയ്തു
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ, മാപ്പിള പാട്ട്, ഉർദു  പദ്യം എന്നിവയിൽ എ ഗ്രേഡ് നേടിയ കുമാരി അധീന മോഹൻ, പി എസ് സി പരീക്ഷ ജയിച്ചു സർക്കാർ ജോലി നേടിയ വിനിത മോഹൻ എന്നിവരെയും ആദരിച്ചു.
തുടി വൈസ് ചെയർമാൻ സി.കൃഷ്ണൻ സ്വാഗതം പറഞ്ഞു.
മുൻ ചെയർമാൻ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് മെമ്പർ അജിത്കുമാർ, ശങ്കരൻ മുണ്ടമാണി, രാജു കൈതോട്, വിഷ്ണു ഗോപി എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ ചന്ദ്രൻ കായലടുക്കം നന്ദി പറഞ്ഞു.

Leave a Reply