
രാജപുരം: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ മലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ സഹകരണത്തോടെ
ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരം വനസംരക്ഷണ സമിതി അംഗങ്ങൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും പരിശീലനം നൽകി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം.കുര്യക്കോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് പഞ്ചായത്ത് മെമ്പർ മാരായ സജിനി മോൾ, സൗമ്യ മോൾ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ,
പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം.വിജയകുമാർ, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു.സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.ശേഷപ്പ സ്വാഗതവും, വിഎസ് എസ് ജില്ലാ കോർഡിനേറ്റർ കെ.എൻ.രമേശൻ നന്ദിയും പറഞ്ഞു റിസോഴ്സ് പേഴ്സൺ മാരായ വിമൽരാജ്, കെ.ബാലചന്ദ്രൻ,
കെ.കെ.രാഘവൻ എന്നിവർ ക്ലാസ്സെടുത്തു. ഹരിത ടൂറിസം, ഹരിത ചെക്ക് പോസ്റ്റ്, ഇക്കോ ടൂറിസം,
ജൈവ അജൈവ ദ്രവ മാലിന്യ സംസ്കരണം, ഹരിത നിയമങ്ങൾ,
വനനിയമങ്ങൾ, ഹൗസ് കീപ്പിങ്
എന്നീ ക്ലാസുകളെ തുടർന്ന് കർമ്മപരിപാടികൾ തയ്യാറാക്കി’