
രാജപുരം: അരിപ്രോട് തുരുത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2025 മാർച്ച് 17,18 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത് കേശവപട്ടേരിയുടെയും, മേൽശാന്തി എൻ.എസ്.ഭട്ടിന്റെയും മഹനീയ കാർമ്മികത്വത്തിൽ നടക്കും.
മാർച്ച് 17 ന് കലവറ നിറക്കൽ ഘോഷയാത്ര, ആദ്ധ്യാത്മിക പ്രഭാഷണം, വിളക്ക്പൂജ, ഭജനാമൃതം, തിരുവാതിര, കൈകൊട്ടിക്കളി.
മാർച്ച് 18 ന് രാവിലെ 10.40 മുതൽ 11.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രീശ്വരൻ മേക്കാട്ടില്ലത് കേശവ പട്ടേരി പൊങ്കാല അടുപ്പിൽ ഭദ്രദീപം പകരും. തുടർന്ന് പൊങ്കാല നിവേദ്യ സമർപ്പണം, ഉച്ചപൂജ, അന്നദാനം.