
രാജപുരം : വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സൗരോർജ വേലി നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതപെടുത്താൻ പനത്തടി പഞ്ചായത്തിൽ നടന്ന ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു. വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി പനത്തടി സെക്ഷൻ തലത്തിൽ പ്രൈമറി റെസ്പോൺസ് ടീം രൂപവത്കരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല, പഞ്ചായത്തംഗങ്ങളായ എൻ.വിൻസെൻറ്, കെ.എസ്പ്രീ.തി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ , വില്ലേജ് ഓഫീസർ പി.എൽ.സുബക്ക്, കൃഷി ഓഫീസർ അരുൺ ജോസ് , വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ എസ്. മധുസൂദനൻ , എം .ബാലകൃഷ്ണൻ , ജെഎച്ച് ഐ ശ്രീലക്ഷമി രാഘവൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ.ശിഹാബുദീൻ, വി.വിനീത്, വിഷ്ണു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.