കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി.

രാജപുരം : കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ ദിനാചരണവും സന്നദ്ധ സേനാ രൂപീകരണവും പനത്തടി ഫൊറോന തല ഉൽഘാടനം പാണത്തൂർ സെൻ്റ് മേരീസ് ചർച്ചിൽ നടത്തി. ഇടവക വികാരി ഫാ.വർഗീസ് ചെരിയം പുറം, അസി.വികാരി ഫാ.നിഖിൽ ആറ്റുകാരൻ, കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻറ് ജോണി തോ ലമ്പുഴ, യൂണിറ്റ് പ്രസിഡൻ്റ് സ്റ്റീഫൻ മലമ്പേപതിക്കൽ, സെക്രട്ടറി റോണി പുഴുലി പറമ്പിൽ, സിബി പുതുവീട്ടിൽ, പോൾസൻ കക്കുഴി, മേരി ലൂയീസ്, തോമാച്ചൻ വരകു കാലായിൽ, ബിജു കൊച്ചു വീട്ടിൽ വിൽസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply