കള്ളാർ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

രാജപുരം: മാലിന്യ മുക്ത നവകേരളം പഞ്ചായത്ത്‌ തല പ്രഖ്യാപന റാലിയും പ്രഖ്യാപനവും നടത്തി. കള്ളാർ ടൗണിൽ നിന്നും ആരഭിച്ച റാലി പഞ്ചായത്താഫിസിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുകയും കള്ളാർ പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അദ്ധ്യക്ഷത വഹിച്ചു .വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ വി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഗീത, ഭരണ സമിതി അംഗങ്ങളായ വി.സബിത, വനജ ഐത്തു, ജോസ് പുതുശേരിക്കാല, സണ്ണി എന്നിവർ സംസാരിച്ചു.. ആരോഗ്യ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജെ.എച്ച്.ഐ
അനി തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി എ.പ്രേമ സ്വാഗതവും, അസി. സെക്രട്ടറി കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply