
കള്ളാർ : ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കള്ളാർ ലോക്കൽ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറിൽ വെച്ച് നടന്നു
ഞായറാഴ്ച വൈകിട്ട് കാനം രാജേന്ദ്രൻ നഗറിൽ വെച്ച് നടന്ന പൊതു സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി കൃഷ്ണനും, പ്രതിനിധി സമ്മേളനം എൻ. എസ് ചന്ദ്രൻ നഗറിൽ
പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് കുര്യാക്കോസും ഉദ്ഘാടനം ചെയ്തു.
കെ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. എ രാഘവൻ,ഒ.ജെ. രാജു,ചന്ദ്രാവതി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
രഖു കെ ആർ രക്ത സാക്ഷി പ്രമേയവും രജനി സുമേഷ് അനുശോചന പ്രമേയവും, ഹമീദ് എ പ്രമേയങ്ങളും അവതരിപ്പിച്ചു.
എൽ സി സെക്രട്ടറി ബി രത്നാകരൻനമ്പ്യാർ പ്രവർത്തന റിപ്പോർട്ടും, മണ്ഡലം സെക്രട്ടറി എൻ പുഷ്പരാജൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു സംസാരിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കുമാരൻ എക്സ് എം എൽ. എ, ജില്ലാ കമ്മിറ്റി അംഗം എ രാഘവൻ,
മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി കെ നാരായണ ൻ, കെ.സുകുമാരൻ, ടി കെ രാമചന്ദ്രൻ, പ്രതാപചന്ദ്രൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
സഹകരണ ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്‌പയായി നൽകിയിരുന്ന കാർഷിക വായ്പകൾക്ക് ഈടാക്കി വരുന്ന തുക സബ്‌സിഡിയായി നൽകുമെന്നത് പാഴ് വാ ക്കായതായും, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ നൽകേണ്ട പലിശ സബ്‌സിഡി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നൽകാതിരിക്കുന്നത് ശരിയല്ലെന്നും ഇത്തരം ബാധ്യതകൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കേണ്ട തില്ലെന്നും, 23000 കർഷകരുടെ യി കോടി കണക്കിന് രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നതെന്നും സബ്‌സിഡിയായി ലഭിക്കേണ്ട തുക ലഭ്യമാകുന്നതിന് ബാങ്ക്ഭരണ സമിതികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും, കർഷകദ്രോഹനയം തി രുത്തണമെന്നും സി പി ഐ കള്ളർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലയോര ടൗണുകളിലെ ഹൈമാക്സ് ലൈറ്റുകൾ മാസങ്ങളായി കണ്ണടച്ചിട്ടും അതിന് ഉത്തരവാദിത്വമുള്ള പഞ്ചായത്തുകൾ നോക്കു കുത്തികളാകരുതെന്നും, അറ്റകുറ്റ പ്പണികൾ നടത്തി നന്നാക്കണമെന്നും, കാസർഗോഡ്- കുറ്റിക്കോൽ – പൂടങ്കല്ല് -അയ്യങ്കാവ് – മണിക്കല്ല് – മുണ്ടമാണി – അരിങ്കൽ ഉന്നതി- പരപ്പ ചീമേനി – മട്ടന്നൂർ എയർപോർട്ട് റോഡായി വികസിപ്പിക്കണമെന്നും പ്രമേയങ്ങളിലൂടെ പാർട്ടി സമ്മേളനം ആവശ്യപ്പെട്ടു.
ലോക്കൽ സെക്രട്ടറി യായി ബി രത്നാകരൻ നമ്പ്യാരെയും ഒമ്പതംഗ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു