പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം.

 

രാജപുരം : ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ  മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിവ്യബലി  അർപ്പിച്ച് സന്ദേശം നൽകി.
നന്മ ചെയ്യുമ്പോൾ ഉണ്ടാകുന്ന ത്യാഗങ്ങൾ, സഹനങ്ങൾ, പ്രതിസന്ധികൾ എന്നിവ തരണം ചെയ്യുവാൻ നാം ദൈവത്തിൽ ആശ്രയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ.റോജി മുകളേൽ, കരിവേടകം സെൻ്റ് മേരീസ് പള്ളി വികാരി ഫാ.അനീഷ് ചക്കിട്ടമുറി എന്നിവർ സഹകാർമികരായി. മാർ ജോസഫ് പണ്ടാരശേരിൽ നേതൃത്വം നൽകിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്  ആയിരങ്ങൾ സാക്ഷിയായി.
4 ദിവസങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികൾ വചനം ശ്രവിക്കാനായി എത്തി. രാജപുരം, പനത്തടി ഫൊറോന കളിലെയും,, സമീപ പ്രദേശങ്ങളിലെയും വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുത്തു. കൺവൻഷൻ ദിനങ്ങളിൽ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഫ്രാൻസിസ്  കർത്താനം ടീമാണ് കൺവൻഷൻ നയിച്ചത്.

Leave a Reply