യുഡിഎഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി.

രാജപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കളളാർ ടൗണിൽ രാപ്പകൽ സമരം നടത്തി.യു ഡി എഫ് കള്ളാർ മണ്ഡലം ചെയർമാൻ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു, സിഎംപി സംസ്ഥാന കമ്മിറ്റി മെമ്പർ
എം കമ്മാരൻ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ജെ. സംസ്ഥാന കമ്മിറ്റി അംഗം സാലു, കള്ളർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, യു ഡി എഫ് മണ്ഡലം കൺവീനർ എം.എം.സൈമൺ, കോൺഗ്രസ് ജെ ജില്ലാ കമ്മിറ്റി മെമ്പർ
സക്കറിയ വടാന, വി.കെബാലകൃഷ്ണൻ, വി.കുഞ്ഞികണ്ണൻ, സജി പ്ലാച്ചേരി, പി.സി.തോമസ്, ടിറ്റൊ ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply