ചെറുപുഷ്പ മിഷൻ ലീഗ് ഹൈബ്രിഡ് ക്യാമ്പ് രാജപുരം മേഖലയിൽ നടത്തപ്പെട്ടു.

രാജപുരം : ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജണിൻ്റെ നേതൃത്വത്തിൽ രാജപുരം മേഖലയിലെ ജി-നെറ്റ് ക്യാമ്പ് ആരംഭിച്ചു. ലോകത്തിൻറെ വലയിൽ നിന്നും ക്രിസ്തുവിൻറെ വലയിലേക്കും വയലിലേക്കുംഎന്ന ആദർശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോദ്ധ്യം എന്നിവ വളർത്തുന്നതിനായി നടത്തപ്പെട്ട ഹൈബ്രിഡ് ക്യാമ്പിൽ രാജപുരം മേഖലയിലെ മിഷൻ ലീഗ് അംഗങ്ങളായ 300 കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പിൻ്റെ ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോസഫ് അരീച്ചിറ നിർവഹിച്ചു.കണ്ണൂർ റീജൻ ഡയറക്ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൻ വൈസ് ഡയറക്സർ സി.തെരേസ എസ്.വി.എം, പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളിൽ, ഓർഗനൈസർ സോനു ചെട്ടിക്കത്തോട്ടം, സെക്രട്ടറി അലക്ക്സ് കരിമ്പിൽ, വൈ.പ്രസിഡൻ് സനില ,ജോ. സെക്രട്ടറി ജെസിക്ക , മേഖല ഡയറക്ടർ ഫാ. ഷിജോ കുഴുപ്പളിൽ, കൊട്ടോടി ഇടവ വികാരി ഫാ.സനീഷ് കയ്യാലങ്കൽ , മേഖല പ്രസിഡൻ്റ് ഐബിൻ ജോർജ് മറ്റ് ഭാരവാഹികളും, ജീ- നെറ്റ് ടീം ക്യാപ്റ്റൻ നിബിൻ 7 അംഗങ്ങളും സംയുക്തമായി നടത്തിയ ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവമായി. ഏപ്രിൽ 9 .10 തീയതി കളിൽ മടമ്പം പെരിക്കല്ലൂർ മേഖലകളിലും ക്യാമ്പ് നടത്തപ്പെട്ടു.

Leave a Reply