
രാജപുരം: രാജ്യസഭാംഗം ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ജോസ് കെ മാണി കോളേജിന് കൈമാറി. 5,15,000 വില വരുന്ന 7 ലാപ്ടോപ്പുകളാണ് പദ്ധതിയിൽ ലഭിച്ചത്. ചടങ്ങിൽ കോളേജ് മാനേജർ ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കള്ളാർ പഞ്ചായത്ത് അംഗങ്ങൾ സണ്ണി ഓണശേരിൽ, ജോസ് പുതുശ്ശേരിക്കാല, പിടിഎ വൈസ് പ്രസിഡണ്ട് എ.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.ബിജു ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ.ആശാ ചാക്കോ നന്ദിയും പറഞ്ഞു.