ബളാൽ പഞ്ചായത്തിൽ വനം വകുപ്പിൻ്റെ കീഴിൽ പ്രാഥമിക കർമ്മ സേന രൂപീകരിച്ചു

.

രാജപുരം : ബളാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബളാൽ  പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിൻ്റ അധ്യക്ഷതയിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ  കെ.രാഹുൽ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, വിവിധ വാർഡു മെമ്പർമാർ, ജനപ്രതിനിധികൾ, കർഷകർ, മരുതോം -ഭീമനടി സെക്ഷൻ  ജീവനക്കാർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു. മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി പ്രാദേശിക വാസികളേയും സർപ്പ വളണ്ടിയർമാരേയും വനസംരക്ഷണ സമിതി അംഗങ്ങളെയും ഉൾപ്പെടുത്തി പ്രാഥമിക ദ്രുതകർമ്മ സേന രൂപീകരിച്ചു. മനുഷ്യ- വന്യജീവി സംഘർഷം, സോളാർ ഫെൻസിംഗ് പ്രവർത്തികൾ, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിൻ്റെ തുക ഉയർത്തൽ, കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വെട്ടി തെളിക്കൽ,  തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ബഹു: കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ മറുപടി പറയുകയും ചെയ്തു. മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബാബു  സ്വാഗതവും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നന്ദിയും പറഞ്ഞു.

Leave a Reply