രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളിൽ നടക്കും.8 ന് സന്ധ്യയ്ക്ക് തുടങ്ങൽ തുടർന്ന് കുളിച്ചേറ്റം, പുതിയ തെയ്യത്തിന്റെ വെള്ളാട്ടം, തുടർന്ന് പുറപ്പാട്.
9ന് രാവിലെ 11 മണിക്ക് വിഷ്ണുമൂർത്തി,
2.30 ചാമുണ്ഡിഅമ്മയും കേളൻ തെയ്യവും, രാത്രി 7 മണിക്ക് തുടങ്ങൽ, പുതിയ തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട്, കുട്ടിച്ചാത്തൻ, ഭൈരവൻ, കരുവാളമ്മ.10 ന് രാവിലെ 6 മണിക്ക് കാർന്നോൻ തെയ്യം 11 മണിക്ക് വിഷ്ണുമൂർത്തി, 2.30 ന് ചാമുണ്ഡി അമ്മയും കേളൻ തെയ്യവും, 5 മണിക്ക് ഗുളികൻ തെയ്യം, 7 മണിക്ക് വിളക്കിലരി.
11 ന് രാവിലെ 11 മണിക്ക് കാലിച്ചാൻ കാവിൽ കാലിച്ചാൻ തെയ്യത്തിന്റെ പുറപ്പാട് എല്ലാ ദിവസം അന്നദാനം ഉണ്ടായിക്കും.