
രാജപുരം: കെട്ടോടി അഞ്ജനമുക്കൂട് ചേലക്കോടൻ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം മേയ് 8 മുതൽ ആരംഭിക്കും. നാളെ രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങ്. വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ. മെയ് 9 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം 6 മണിക്ക് കൂട്ടപ്രാർത്ഥന, രാവിലെ 8.41ന് ദേവ പ്രതിഷ്ഠ, വൈകുന്നേരം 6 30ന് ഗുരു സങ്കല്പം തെയ്യം, 7.30 ന് കുഞ്ഞി കോരൻ തെയ്യം, 8.30ന് കരിഞ്ചാമുണ്ഡിയമ്മ യുടെ തിടങ്ങൽ,9 .30ന് കുടുംബത്ത് പഞ്ചുരുളിയുടെ തിടങ്ങൽ 10 മണിക്ക് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. തുടർന്ന് 10.30 ന് അണ്ണപ്പ പഞ്ചുരുളിയുടെ തിടങ്ങൽ, 11 മണിക്ക് അണ്ണപ്പ പഞ്ചുരുളിയുടെ പുറപ്പാട്. മേയ് 10 ന് രാവിലെ 9 മണിക്ക് കുറത്തിയമ്മ, 10 മണിക്ക് ബിരൻ തെയ്യം, 11 മണിക്ക് കരിഞ്ചാമുണ്ഡിയമ്മ, 11.30 ന് കുടുംബത്ത് പഞ്ചുരുളിയുടെ പുറപ്പാട്, 12.30 ന് കാപ്പാളത്തിയമ്മ,1 മണിക്ക് അന്നദാനം, 1.30 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട് തുടർന്ന് വിളക്കിലരിയോടു കൂടി സമാപനം.