
രാജപുരം: അട്ടേങ്ങാനം ബേളൂർ എയുപി സ്കൂൾ 1974-75 7ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ മ കുടുംമ്പ കൂട്ടായ്മയുടെ 50 -ാം വാർഷിക ആഘോഷിച്ചു. പ്രഥമ അദ്ധ്യാപകൻ അലോഷ്യസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ 74-75 കാലഘട്ടത്തിലെ ഗുരുനാഥൻമാരായ കാവുങ്കൽ നാരായണൻ മാസ്റ്റർ, കുര്യൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ഗുരുക്കൻമാർ അനുഗ്രഹ ഭാഷണവും നടത്തി.ഫാ.കുര്യനച്ചൻ ആദ്ധ്യക്ഷത വഹിച്ചു. എം.കെ.ഭാസ്കരൻ സ്വാഗതവും, പി.പത്മനാഭൻ നന്ദിയും പറഞ്ഞു. കെ.തമ്പാൻ പ്രാർത്ഥനഗാനം ആലപിച്ചു