
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ചുള്ളിക്കര പാലത്തിനു സമീപം ഓടുന്ന ബസിനു മുകളിലേക്ക് മരം വീണു ഡ്രൈവർക്ക് നിസാര പരിക്ക് . കാഞ്ഞങ്ങാട് – ബന്തടുക്ക റൂട്ടിൽ ഓടുന്ന സ്രിയ ബസാണ് ഇന്നുച്ചയ്ക്ക് അപകടത്തിൽ പെട്ടത്. റോഡിൽ ഗതാഗത തടസ്സം നേരിട്ടു. സമീപത്ത് പ്രവർത്തി ചെയ്തു കൊണ്ടിരുന്ന വെട്ടിക്കാട്ടിൽ കോൺട്രാക്ടേഴ്സ് സ്ഥാപനത്തിൻ്റെ ജെ സി ബി ഉപയോഗിച്ച് ഗതാഗത തടസം നീക്കി. രാജപുര പൊലീസ് സ്ഥലത്തെത്തി.