ഹരിത വേലിയും മനുഷ്യ ചങ്ങലയും തീർത്ത് മാലക്കല്ലിലെ കുട്ടികൾ

രാജപുരം: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീർത്ത ഹരിതവേലിയും സ്കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീർത്ത മാലക്കല്ല് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയോട് കൂടിയ ദിനാഘോഷം പ്രധാന അധ്യാപകനായ എം.എ.സജി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞ, ക്വിസ്, ഹരിത വേലി നിർമാണം, മര മുത്തശ്ശിക്ക് ചുറ്റും കുരുന്നുകൾ കൈകോർത്ത മനുഷ്യ ചങ്ങല എന്നിങ്ങനെ വൈവിധ്യകരമായ പരിപാടികൾ നടന്നു. ജൈവവേലി നിർമ്മാണവും വൃക്ഷത്തൈ വിതരണവും സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ടിനോ ചാമക്കലായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ.സി.സജി, സ്വപ്ന ജോൺ, ബിജു പി .ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply