
രാജപുരം : കോടോം- ബേളൂർ പഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽ ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനകൾ, നെബുലൈസേഷൻ എന്നിവ നടത്തുന്നതിൻ്റെ ഭാഗമായി നടന്ന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവഹിച്ചു.. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എ.കെ.രേഷ്മ മുഖ്യാതിഥിയായി. പി.വി.ശ്രീലത, പി.കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ , എച്ച് എം സി മെമ്പർ ടി.കോരൻ, ടി.ബാബു എന്നിവർ സംസാരിച്ചു. എരുമക്കുളം മെഡിക്കൽ ഓഫീസർ ഡോ.ഷഫ്ന മൊയ്‌തു സ്വാഗതവും, യോഗ ഇൻസ്ട്രെക്‌ടർ പി.സുഭാഷ് നന്ദിയും പറഞ്ഞു.