
രാജപുരം : പെരുതടി പുളിങ്കൊച്ചി ജനവാസ മേഖലയിൽ കാട്ടാന ആദിവാസി കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് തകർത്തു. പുളിങ്കൊച്ചിയിലെ ഭരതന്റെ താൽക്കാലിക ഷെഡാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്. ആക്രമണ സമയത്ത് വീട്ടിൽ ഭരതനും, ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. പുലർച്ചെ വലിയ ശബ്ദം കേട്ട്
പുറത്തിറങ്ങിയ ഭരതൻ
തൊട്ടുമുന്നിൽ ആനയെ കണ്ടതോടെ ഒഴിഞ്ഞു മാറുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിനോട് ചേർന്നായിരുന്നു താൽക്കാലിക ഷെഡ് നിർമിച്ചിരുന്നത്. ഷെഡിന്റെ മുൻഭാഗം ആന തകർത്തിട്ടുണ്ട്.